ലേഖ എന്ന സഹോദരിയുടെ ചികിത്സയ്ക്ക് വേണ്ടി നോർവ പ്രവർത്തകർ സ്വരൂപിച്ച "1,38, 000 രൂപയുടെ" ചെക്ക് ഏപ്രിൽ 11 ആം തീയതി രാവിലെ ശ്രീ പ്രസാദും ശ്രീ ഷൈൻ ദാസും ശ്രീമതി ഷീജയും ചേർന്ന് വർക്കല താലൂക് ആശുപത്രിയിൽ വച്ച് ലേഖയുടെ അമ്മയ്ക്ക് കൈമാറി.കൂടാതെ ഏപ്രിൽ പത്താം തീയതി വർക്കല പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രസ്സ് മീറ്റിൽ നോർവ പ്രതിനിധികളായി ശ്രീ പ്രസാദും ഷൈൻദാസും പങ്കെടുക്കുകയും ചികിത്സാ ഫണ്ടിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് വിവരിക്കുകയും ചെയ്തു.കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു തുക ആ കുട്ടിയുടെ ചികിത്സായ്ക്കു വേണ്ടി നമുക്ക് നൽകാൻ സാധിച്ചു. |
ലേഖയ്ക്ക് ചികിത്സ സഹായം : വിസ്മയ ചാനലിൽ വന്ന വാർത്ത |