സമത്വത്തിന്റെ, സഹനത്തിന്റെ, സാഹോദര്യത്തിന്റെ സഹാനുഭൂതിയുടെ സന്ദേശവുമായി എത്തുന്ന റമദാൻ പുണ്യമാസത്തിൽ നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജൂൺ എട്ടാം തീയതി അൽ വക്രയിലെ റോയൽ പാലസ് ഹോട്ടലിൽ വച്ച് നടക്കുകയുണ്ടായി. നോർവ ഖത്തറിന്റെ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ഇഫ്‌താർ വിരുന്നിൽ 25 ഓളം കുടുംബങ്ങൾ ഉൾപ്പടെ എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ജോ. സെക്രട്ടറി ശ്രീ അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു, ശ്രീ പ്രസാദ് രാജു ഏരിയ തിരിച്ചുള്ള ഗ്രൂപ്പ് മീറ്റിങ്ങിനെ കുറിച്ച വിശദീകരിച്ചു. നോർവയുടെ പ്രവർത്തനങ്ങളും പരിപാടികളും എല്ലാം വളരെ പെട്ടന്ന് അംഗങ്ങളിലേക്ക് എത്തിക്കുന്നതിനും ഇനിയുള്ള പരിപാടികളിൽ അംഗങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ച മുന്നോട്ട് പോകുന്നതിനുമായി നോർവയിലെ അംഗങ്ങളെ ഖത്തറിലെ അവരുടെ താമസസ്ഥലത്തെ അടിസ്ഥാനമാക്കി 6 ഗ്രൂപ്പുകളായി തരം തിരിച്ചതായും അംഗങ്ങളെ ഉൾപ്പെടുത്തി എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഗ്രൂപ്പ് മീറ്റിങ് സംഘടിപ്പിക്കാനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. തുടർന്ന് ഗഫൂർ ഗ്രൂപ്പ് കോർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട ദിപു സത്യരാജൻ(മത്താർ ഖദീം,അൽ തുമാമ,ഹിലാൽ ), സഫീർ (അൽ വക്ര,മീസൈദ്),സുധീർ സഹദേവൻ(നജ്മ, മൻസൂറ ), സജീവ് ഹരിദാസ് (മുറ,റയ്യാൻ, സൈലിയ), സിമിൻ ചന്ദ്രൻ (സന്നയ്യ,അബുഹമൂർ, ഏഷ്യൻ ടൗൺ ) എന്നിവരെ പരിചയപ്പെടുത്തി.നമ്മുടെ നോർവയുടെ ക്രിക്കറ്റ് ടീമായ 'നോർവ ക്രിക്കറ്റ് ക്ലബ്ബിന്' വേണ്ടി ജേഴ്‌സി സ്പോൺസർ ചെയ്ത ജാബിർ ബിൻ മുഹമ്മൂദ് കമ്പനി ഉടമയും നമ്മുടെ നോർവ കുടുംബാംഗവുമായ ശ്രീ സുലൈമാനോടുള്ള നോർവയുടെ നന്ദി രേഖപ്പെടുത്തി തുടർന്ന് നോർവ ക്രിക്കറ്റ് ക്ലബ് ക്യാപ്പ്റ്റൻ ശ്രീ ബിനുവിനെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.കൂടാതെ ജോലി നഷ്ട്ടപെട്ട നമ്മുടെ വർക്കലകാരനായ സുഹൃത്തിനു വളരെ പെട്ടന്ന് തന്നെ മറ്റൊരു കമ്പനിയിലേക്ക് ജോലി ശരിയാക്കാൻ സഹായിച്ച ശ്രീ അർജുനോടുള്ള നന്ദി അറിയിച്ചു.തുടർന്ന് നടന്ന നോമ്പ് തുറയിലും ഇഫ്താറിലും എല്ലാ അംഗങ്ങളും സന്തോഷപൂർവ്വം പങ്കെടുത്തു