ജൂൺ 25 ഈദ് ദിനത്തിൽ നമ്മുടെ സംഘടനയുടെ സ്പോർട്സ് ഡിവിഷന്റെ കീഴിലുള്ള ക്രിക്കറ്റ് ബാഡ്മിന്റൺ ടീമുകൾക്കായി നോർവയുടെ ഒഫീഷ്യൽ ജേഴ്സി പുറത്തിറക്കി. ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നതു നോർവയുടെ മെമ്പറും ജാബിർ ബിൻ മുഹമ്മദ് കമ്പനി ഉടമയുമായ ശ്രീ സുലൈമാനാണ്. ഈദ് ദിനത്തിൽ നോർവ-സ്പോർട്സിന്റെ ചുമതലയുള്ള ശ്രീ അബ്ദുൾ ഗഫൂറിന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ ശ്രി സുലൈമാൻ ജേഴ്‌സി പ്രകാശനം നിർവഹിച്ചു.ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശ്രീ ബിനു ആദ്യ ജേഴ്സി ഏറ്റുവാങ്ങി തുടർന്ന് ജേഴ്സി ശ്രി സുലൈമാൻ മറ്റു ക്രിക്കറ്റ് ടീമംഗങ്ങൾക്കു വിതരണം ചെയ്തു."നോർവ ബാഡ്മിന്റൺ ക്ലബ്" അംഗങ്ങൾക്കുള്ള ജേഴ്സിയുടെ വിതരണം നോർവ ജനറൽ സെക്രട്ടറി ശ്രീ ബൈജു നിർവഹിച്ചു.ബാഡ്മിന്റൺ ക്ലബ് അംഗമായ ശ്രീ ദിപു സത്യരാജൻ ആദ്യ ജേഴ്സി ഏറ്റുവാങ്ങി.ചടങ്ങിൽ ക്രിക്കറ്റ്, ബാഡ്മിന്റൺ ക്ലബ് അംഗങ്ങളും നോർവ കോർഡിനേറ്റേഴ്‌സും പങ്കെടുത്തു