ഓണം 2017
അൽ സദ്ദ് , സെപ്റ്റംബർ 3
പൂക്കളവും.പൂവിളിയും, ഓണക്കോടിയും, ഓണസദ്ധ്യയുമായി ഒരു പൊന്നോണം കൂടി.കടന്നു പോകുന്ന ഓരോ ഓണവും
പ്രവാസി മലയാളികളെസംബന്ധിച്ചിടത്തോളം ജോലിത്തിരക്കുകൾക്കിടയിൽ ഉറ്റവരുടെ ഓർമ്മകളിൽ ജീവിച്ചു ഗൃഹാതുരത്വം
ഉണര്‍ത്തുന്ന ഒരു പിടി പഴയകാല സ്മരണകള്‍ അയവിറക്കുന്നതിനുള്ള അവസരം കൂടിയാണ്.ഇത്തവണ പെരുന്നാളും ഓണവും
അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ പ്രിയ സുഹൃത്തുക്കളെയും ബന്ധുക്കളയേയും നേരിൽ കാണാനും
ഓർമ്മകൾ പുതുക്കാനും ഓണം ആഘോഷിക്കാനും ഓണസദ്യ ഒരുക്കാനുമൊക്കെ പലർക്കും സാധിച്ചു.
ഉത്രാടദിനത്തിൽ കുടുംബമായി ഖത്തറിൽ താമസിക്കുന്ന നോർവയിലെ അംഗങ്ങൾ ഒരുമിച്ചു ചേർന്ന് ചെറിയൊരു
അത്തപ്പൂക്കളവും ഓണസദ്യയും ഒരുക്കി. 50 പേരോളം പങ്കെടുത്തു. സ്ഥല പരിമിതിമൂലം എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്താൻ
സാധിച്ചില്ല.നമ്മുടെ പല അംഗംങ്ങളും ഓണവും പെരുന്നാളും സ്‌കൂൾ അവധിയും ഒക്കെ ആയി നാട്ടിൽ ആയതിനാൽ നോർവയുടെ
ഓണപരിപാടി ഒക്ടോബറിലേക്ക് തീരുമാനിച്ചിരിയ്ക്കുകയാണ് എല്ലാ നോർവ അംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള
പെരുന്നാൾ ഓണം സൗഹൃദ സംഗമവും ഓണസദ്യയും നോർവയുടെ വാർഷിക പരിപാടിയും "നോർവോത്സവം 2017" എന്ന പേരിൽ
ഒക്ടോബർ മാസം രണ്ടാവാരം നടക്കും, ദിവസവും സ്ഥലവും സമയവും എല്ലാ സുഹൃത്തുക്കളെയും അറിയിക്കും എല്ലാ മിത്രങ്ങളും
പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോർവ കുടുംബത്തിലെ എല്ലാ മിത്രങ്ങൾക്കും കുടുംബങ്ങൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.ഹൃദയം നിറഞ്ഞ ഓണാശംസകൾ