13 ആഴ്ചകളിലായി നടന്നുവരുന്ന ഒറിക്‌സ് ക്രിക്കറ്റ് ലീഗിലെ ഫൈനൽ മത്സരത്തിൽ നോർവ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ശനിയാഴ്ച ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ ക്രിക്കറ്റ് കമ്മറ്റി മെമ്പറും ഐ സി സി അഡ്വൈസറി ബോർഡ് മെമ്പറുമായ ദീപക് ഷെട്ടി മുഖ്യാഥിതിയായിരുന്നു.