വർക്കലയിലെ വിളക്കുളം ആസാദ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നയൻസ് ഫുട്ബാൾ ടൂർണമെന്റ് 2018 ഫെബ്രുവരി ഒന്നാം തീയതി മുതൽ വർക്കല വിളക്കുളം ആസാദ് സ്റ്റേഡിയത്തിൽ നടക്കുകയുണ്ടായി.16 ടീമുകൾ പങ്കെടുത്തു. വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി ഈ ടൂർണമെന്റിലെ വിജയിക്ക് 15000 രൂപ ക്യാഷ് പ്രൈസും നോർവ എവർ റോളിംഗ് ട്രോഫിയും നോർവ ഖത്തർ നൽകി.