നോർവ ഖത്തർ കൂട്ടായ്മയുടെ 2018 ലെ ആദ്യത്തെ ജനറൽ ബോഡി യോഗം (27-07-2018 വെള്ളിയാഴ്ച) വൈകീട്ട് 5 മണി മുതൽ 7 :30 വരെ പ്രസിഡന്റ് ശ്രീ. ദിലീപ്‌കുമാർ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. വനിതാ വേദി എക്സികുട്ടീവ് അംഗം ശ്രീമതി ശാരിക സ്വാഗതം ആശംസിച്ചു. നോർവയുടെ ഇന്നുവരെയുള്ള പ്രവർത്തന റിപ്പോർട്ട് എക്സികുട്ടീവ് അംഗം ശ്രീ തസീൻ ആമീൻ അവതരിപ്പിച്ചു. അടുത്ത മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചു ജോ സെക്രട്ടറി സഫീർ മുഹമ്മദ് വിശദീകരിച്ചു. ട്രഷറർ രാജേഷ് ഹരിതീർതഥൻ ഫിനാഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജന സെക്രട്ടറി അബ്ദുൽ ഗഫൂർ, അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് എടുക്കുന്നതിനുവേണ്ടിയുള്ള പോളിസികളെ പറ്റി ജോർജ് ഗോമസ് തുടങ്ങിയവരും സംസാരിച്ച ചടങ്ങിൽ നോർവ ക്രിക്കറ്റ് ക്ലബിന്റെ 2018 ലെ പുതിയ ജേഴ്സിയുടെ വിതരണം നോർവ അഡ്വൈസറി ബോർഡ് അംഗവും ജെബിഎം ഗ്രൂപ് ഉടമ ശ്രീ സുലൈമാൻ അഷ്‌റഫ് നോർവ ക്രിക്കറ്റ് ക്ലബ് മാനേജറും നോർവ അസോസിയേഷൻ എക്സികുട്ടീവ് അംഗവുമായ ശ്രീ ദിപു സത്യരാജനു നൽകിക്കൊണ്ട് നിർവഹിച്ചു. നോർവ ക്രിക്കറ്റ് ക്ലബ് അംഗം ശ്രീ സുൾഫാൻ സലീമിനെ ചടങ്ങിൽ ആദരിച്ചു. നോർവോത്സവം 2018 വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അതിനു വേണ്ടി ആഘോഷ കമ്മറ്റി രൂപീകരിച്ചു മുന്നോട്ട് പോകാനും തീരുമാനിച്ചു. ജോ.ട്രഷറർ ശ്രീ. സജീവ് ഹരിദാസൻ കൃതജ്ഞത രേഖപ്പെടുത്തി