ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രവർത്തിച്ചു വരുന്ന, വർക്കലക്കാരായ പ്രവാസികളുടെ ഖത്തറിലെ സൗഹൃദ കൂട്ടായ്മയായ നോർവ ഖത്തർ ഇഫ്‌താർ സംഗമവും നോർക്ക കാർഡ് വിതരണവും ജൂൺ 1 വെള്ളിയാഴ്ച വൈകുന്നേരം സ്കൈ മീഡിയ ഹാളിൽ വച്ചു് നടക്കുകയുണ്ടായി. നിരവധി കുടുംബങ്ങൾ ഉൾപ്പടെ 100 ൽ പരം അംഗങ്ങൾ പങ്കെടുത്ത വിരുന്നിൽ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.