ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു തുടർച്ചയായ രണ്ടാം വർഷത്തിൽ നോർവ സംഘടിപ്പിച്ച നോർവ സ്പോർട്സ് ഡേ കഴിഞ്ഞ വെള്ളിയാഴ്ച അൽ വക്ര പാർക്കിൽ നടക്കുകയുണ്ടായി.പ്രസ്തുത പരിപാടി വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിരവധി അംഗങ്ങൾ പരിപാടിയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ വിളിച്ചറിയിക്കുകയുണ്ടായി. രാവിലെ പല സ്ഥലങ്ങളിലും മഴ പെയ്തത് പ്രോഗ്രാമിനെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.പക്ഷെ 113 അംഗങ്ങളും 30 ഓളം കുട്ടികളും ചേർന്ന് ആവേശപൂർവ്വം പങ്കെടുത്ത് നമ്മുടെ പരിപാടി ഗംഭീരമാക്കി. ഈ പ്രോഗ്രാം തീരുമാനിച്ചതുമുതൽ എല്ലാകാര്യങ്ങൾക്കും സഹകരിച്ച എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.കൂടാതെ സ്വാദിഷ്ടമായ നാടൻ ഭക്ഷണം തയ്യാറാക്കിയ എല്ലാ വനിതാ അംഗങ്ങൾക്കും ഒപ്പം അവരെ ഇക്കാര്യത്തിൽ എല്ലാ സഹകരണവും നൽകിയ കുടുംബാങ്ങങ്ങൾക്കും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. കായിക പരിപാടികളിൽ ആവേശപൂർവ്വം പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും ടീമുകളുടെ ക്യാപ്റ്റന്മാർക്കും നമ്മുടെ ക്രിക്കറ്റ് ടീമിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.നമ്മുടെ ഈ പ്രോഗ്രാമിന്റെ സ്‌പോൺസർമാർ,നോർവയുടെ ഏത് പ്രോഗ്രാം ആയാലും നോർവയ്ക്ക് എല്ലാ പിന്തുണയുംവാഗ്ദാനം ചെയ്തു കുടുംബസമേതം പങ്കെടുക്കാറുള്ള നമ്മുടെ അഡ്വൈസറി ബോർഡ് മെമ്പർ കൂടിയായ ശ്രീ സുലൈമാൻ, നോർവോത്സവം മുതൽ നമ്മോടൊപ്പം എല്ലാ പ്രോഗ്രാമുകളിലും സഹകരിക്കുന്ന ശ്രീ സജീർഖാൻഎന്നിവരോടുള്ള അകൈതവമായ നന്ദിയും സന്തോഷപൂർവം അറിയിക്കട്ടെ.
|