നോർവയിലെ അംഗങ്ങളായ ഖത്തറിലെ പ്രവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി നോർവ ഖത്തർ കഴിഞ്ഞ വര്ഷം മുതൽ സംഘടിപ്പിച്ചു വരുന്ന സ്നേഹ സാഹ് യാനം ഇത്തവണയും വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. 2018 മാർച്ച് 30 തീയതി ദോഹ കോർണിഷിനു സമീപത്തുള്ള അൽബിദ പാർക്കിൽ വച്ചായിരുന്നു പരിപാടി. വൈകുന്നേരം തന്നെ കുടുംബങ്ങളെല്ലാം എത്തിച്ചേർന്നു.കഴിഞ്ഞ ഒരു വര്ഷം കൊണ്ട് ഉണ്ടായ സൗഹൃദങ്ങളാണെല്ലാം.. സ്‌കൂൾ അവധി ആയതിനാൽ കുട്ടികളെല്ലാം വളരെ ഉത്സാഹത്തിലായിരുന്നു...കളിയും ചിരിയുമായി ഒരു ദിനം... # 2017 ൽ സംഘടിപ്പിച്ച ബാർബി ക്യു ഈവ് |
|