കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നോർവ ഇന്റർസ്‌കൂൾ ചെസ്സ് മത്സരം
നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ കിങ്‌സ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടുകൂടി വർക്കലയിൽ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 16 ആം തീയതി രാവിലെ മുതൽ വർക്കല മാർത്തോമാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. അണ്ടർ 9,അണ്ടർ 11, അണ്ടർ 13, അണ്ടർ 15, റേറ്റെഡ് വിഭാഗങ്ങളിലായി നടന്ന മതസരങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 150 ൽ പരം കുട്ടികൾ പങ്കെടുത്തു. രാവിലെ 10 മുതൽ ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.പ്രതീക്ഷിച്ചതിലും കൂടുതൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുക്കുകയും മത്സരങ്ങൾ കൃത്യസമയത്തു തന്നെ ആരംഭിക്കുവാനും പൂർത്തിയാക്കാനും സാധിച്ചു. മതസരങ്ങൾക്ക് ശേഷം വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ കിംഗ്സ് അക്കാദമി ഡയറക്ടർ ശ്രീ ശ്രീശുകൻ സ്വാഗതം ആശംസിച്ചു. 2018ലെ സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡിന് ഞെക്കാട് സ്കൂളിലെ പ്രധാന അധ്യാപകനായ ശ്രീ കെ കെ സജീവിനെ ചടങ്ങിൽ വച്ച് എം എൽ എ ശ്രീ ജോയി പൊന്നാട അണിയിച്ചു ആദരിച്ചു. വർക്കല സി ഐ ശ്രീ വിനുകുമാർ, മാർത്തോമാ സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ: ജിജോ, ഓക്സ്ഫോർഡ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്റ്റർ ശ്രീ റസ്സലുദ്ധീൻ, നോർവ എക്സികുട്ടീവ് കമ്മറ്റി അംഗം ശ്രീ അർജുൻ സുഗതൻ, കോ-ഓർഡിനേറ്റർ ശ്രീ താഹ കാട്ടിൽ തുടങ്ങയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ സമ്മാനിച്ചു ഒപ്പം വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ്, മെഡൽ തുടങ്ങയവ സമ്മാനം നൽകുകയും ചെയ്തു. ശ്രീ തരുൺ സത്യദേവൻ കൃതഞ്ജത രേഖപ്പെടുത്തി.പങ്കെടുത്ത കുട്ടികൾക്കെല്ലാം ആശംസകൾ നേരുന്നതിനൊപ്പം കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകി അവരോടൊപ്പം സ്‌കൂളിൽ എത്തിച്ചേർന്ന എല്ലാ മാതാപിതാക്കൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾഅറിയിക്കുന്നു.
|
|