കേരള പ്രവാസി കേരളീയ ക്ഷേമനിധി
- പ്രവാസി കേരളീയ ക്ഷേമനിധിയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും, അംഗത്വത്തിന് അപേക്ഷിക്കാം.
- പ്രായം 18 നും 55 നും മധ്യേ. അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍, സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികില്‍സാ സഹായം, വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം, വസ്തു വാങ്ങുന്നതിനും, വീട് നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും, മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും, സ്വയം തൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
- വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് 300 രൂപയും വിദേശത്തുനിന്ന് മടങ്ങി വന്നവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലുളളവര്‍ക്കും 100 രൂപയുമാണ് പ്രതിമാസം പദ്ധതിയിലേയ്ക്ക് അടയ്ക്കേണ്ട അംശദായ തുക.
- എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ക്ക് അപേക്ഷാ ഫോറവും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങളും രജിസ്ട്രേഷന്‍ ഫീസടയ്ക്കേണ്ട ചെല്ലാന്‍ ഫോമും എറണാകുളം മേഖലാ ഓഫീസില്‍ നിന്നും തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ കളക്ട്രേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ സെല്ലുകളില്‍ നിന്നും ലഭിക്കും.
- ഈ വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്യാം.
- പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകളും, രജിസ്ട്രേഷന്‍ ഫീസായി എസ്.ബി.റ്റിയുടെ ഏതെങ്കിലും ശാഖയില്‍ 200 രൂപ അടച്ച് എസ്.ബി.റ്റി - പ്രവാസിക്ഷേമനിധി ചെല്ലാന്‍ രസീതും സഹിതം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം