തിരുവനന്തപുരം നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ വടക്കു മാറി തീരപ്രദേശവും കുന്നുകളും നിറഞ്ഞ് പ്രകൃതി സുന്ദരമായി കാണപ്പെടുന്ന പട്ടണമാണ് നമ്മുടെ വര്‍ക്കല . ശിവഗിരിമഠവും പാപനാശം കടപ്പുറവും വര്‍ക്കലക്ക് അന്താരാഷ്ട്ര ഭുപടത്തില്‍ ഇടം നേടി തന്നിരിക്കുന്നു. വെള്ളമണല്‍ വിരിച്ച ശാന്തമായ കടലോരമാണ് വര്‍ക്കലയെ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നത്. പാപനാശം എന്ന മുഖ്യ ബീച്ച് മതപരമായും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഇവിടം 'പാപനാശം' എന്നറിയപ്പെടുന്നു. വിശ്വാസികള്‍ മരിച്ചു പോയ ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം.വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം കൂടിയാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഭൂമിശാസ്ത്രപരമായി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന തീരപ്രദേശം കുന്നുകളാണ്. വർക്കല കടൽത്തീർത്തിനടുത്തായി ഒരു പ്രകൃതി ചികിത്സാ കേന്ദ്രമുണ്ട്.വർക്കലയിൽ എത്തിച്ചേരുന്നതിനായി റോഡു മാർഗ്ഗവും റെയിൽ മാർഗ്ഗവും സാധിക്കും. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വർക്കല റെയിൽവേ സ്റ്റേഷൻ ആണ്. കാപ്പിൽ, ഇടവ, അകത്തുമുറി റെയിൽവേ സ്റ്റേഷനുകളും വർക്കലയ്ക്കടുത്താണ്. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. വർക്കലയിൽ റെയിൽവേ സ്റ്റേഷനടുത്തായി ഒരു ബസ് സ്റ്റേഷൻ ഉണ്ട്. സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും ഇവിടെ നിന്ന് പ്രവർത്തനം നടത്തുന്നുണ്ട്. വർക്കലയ്ക്കടുത്തുള്ള മറ്റ് നഗരങ്ങൾ ആറ്റിങ്ങൽ, പരവൂർ, പാരിപ്പള്ളി, കടക്കാവൂർ എന്നിവയാണ്.വർക്കല ഒരു മുൻസിപ്പാലിറ്റി ആണ്. വർക്കല താലൂക്കിന്റെ ആസ്ഥാനവും വർക്കല തന്നെയാണ്. വർക്കലയിലെ കടപ്പുറം പാപനാശം കടപ്പുറം എന്നാണ് അറിയപ്പെടുന്നത്.ഇവിടെ കർക്കടകവാവ് ദിനം വാവുബലിയിടുന്നതിനായി വലിയ ജനത്തിരക്ക് അറിയപ്പെടാറുണ്ട്. ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥിതി ചെയ്യുന്നത് ശിവഗിരി എന്ന സ്ഥലത്താണ്. ഇതിനടുത്തു തന്നെ, വർക്കല തുരപ്പ് എന്നറിയപ്പെടുന്ന, പണ്ട് ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ഒരു തുരങ്കം കാണാം.നാരായണഗുരുകുലം, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഫോർ ബ്രഹ്മവിദ്യ ആന്റ് റിസർച്ച് സെന്റർ, ശിവഗിരി മഠം എന്നിവ ഇവിടത്തെ പ്രമുഖ അധ്യാത്മികകേന്ദ്രങ്ങളാണ്. വർക്കലയ്ക്കടുത്ത് ധാരാളം ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളുണ്ട്. വർക്കലയ്ക്കടുത്തുള്ള ചെറുന്നിയൂർ പഞ്ചായത്തിന്റെ അതിർത്തിയിലെ കോഴിത്തോട്ടം കായലിലെ പൊന്നുന്തുരുത്ത് എന്ന ചെറു ദ്വീപ് ഇതിൽ പ്രധാനപ്പെട്ടതാണ്. കാപ്പിൽ കടൽത്തീരവും, പരവൂർ കായലും ഒക്കെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.
വര്‍ക്കല മുനിസിപ്പാലിറ്റി
ഫോണ്‍: 0091-470-260 2360 വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഫോണ്‍: 0091-470-260 2333 വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ഫോണ്‍: 0091-470-260 2222 വര്‍ക്കല ഫയര്‍ ഫോഴ്സ് ഫോണ്‍: 0091-470-260 7700 വര്‍ക്കല കെഎസ്ഇബി (ഇലക്ട്രിസിറ്റി ഓഫീസ്) ഫോണ്‍: 0091-470-260 2231 വര്‍ക്കല വാട്ടര്‍ അതോറിറ്റി ഫോണ്‍: 0091-470-260 2402 വര്‍ക്കല പോസ്റ്റ് ഓഫീസ് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഫോണ്‍: 0091-470-260 1928 വര്‍ക്കല പെട്രോള്‍ ബങ്ക് |
ആശുപത്രികള്‍
ഗവ: ഹോസ്പിറ്റല്‍, വര്‍ക്കല ഫോണ്‍: 0091-470-260 2549 മിഷന്‍ ഹോസ്പിറ്റല്‍, വര്‍ക്കല ജെ.ആര്‍ ഹോസ്പിറ്റല്‍, വര്‍ക്കല മംഗള ഹോസ്പിറ്റല്‍, വര്‍ക്കല സിനിഹൌസസ് വിമല സിനി ഹൌസ്, വര്‍ക്കല എസ്ആര്‍ സിനി ഹൌസ്, വര്‍ക്കല സ്റ്റാര്‍ സിനി ഹൌസ്, വര്‍ക്കല |
ബാങ്കുകള്‍
ലാന്‍റ് മോര്‍ട്ട്‌ഗേജ് ബാങ്ക്(ഭൂപണയബാങ്ക്), വര്‍ക്കല ഫോണ്‍: 0091-470-260 2113 ഐസിഐസിഐ ബാങ്ക്,വര്‍ക്കല ഫോണ്‍: 0091-470-260 7368 എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), വര്‍ക്കല ഫോണ്‍: 0091-470-260 2516 എസ്ബിറ്റി (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍), വര്‍ക്കല ഫോണ്‍: 0091-470-260 2230/5 സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഫോണ്‍: 0091-470-260 606677 ബാങ്ക് ഓഫ് ബറോഡ, വര്‍ക്കല കാനറ ബാങ്ക്, വര്‍ക്കല കോര്‍പ്പറേഷന്‍ ബാങ്ക്, വര്‍ക്കല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വര്‍ക്കല സൌത്ത് ഇന്ത്യന്‍ ബാങ്ക്, വര്‍ക്കല ഫെഡറല്‍ ബാങ്ക്, വര്‍ക്കല യൂണിയന്‍ ബാങ്ക്, വര്‍ക്കല യൂകോ ബാങ്ക്, വര്‍ക്കല കത്തോലിക് സിറിയന്‍ ബാങ്ക്, വര്‍ക്കല വൈശ്യ ബാങ്ക്, വര്‍ക്കല യുഎഇ എക്സ്‌ചെയിന്‍ജ്, വര്‍ക്കല |