NORVA SPORTS CRICKET LEAGUE - JBM CUP 2017
നോർവ ഖത്തറും ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ ജെ ബി എം കോൺട്രാക്ടിങ് കമ്പനിയും ഓർട്ടൺ ഖത്തർ കെയറും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച നോർവ സ്പോർട്സ് ക്രിക്കറ്റ് ലീഗ് സീസൺ 1 - ജെ ബി എം കപ്പ് ക്വർട്ടർ സെമി ഫൈനൽ മതസരങ്ങൾ ഇന്നലെ വെള്ളിയാഴ്ച ജെംസ് അമേരിക്കൻ അക്കാദമി ഗ്രൗണ്ടിൽ നടക്കുകയുണ്ടായി.. ദോഹയിലെ മികച്ച ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൻെറ ഫൈനൽ മത്സരത്തിൽ DOHA ROCKS TUSKER, AKBAR TRAVELS എന്നീ ടീമുകൾ മത്സരിച്ചു. മത്സരത്തിൽ DOHA ROCKS TUSKER വിജയിക്കുകയും AKBAR TRAVELS റണ്ണർ അപ്പ് ആകുകയും ചെയ്തു.
ജെ ബി എം കപ്പ് 2017 ലെ ചാമ്പ്യൻസിനുള്ള ജെ ബി എം സ്പോൺസർ ചെയ്ത 5000 റിയാലും ട്രോഫിയും സർട്ടിഫിക്കറ്റും ദോഹ റോക്സ് ടസ്കർ ക്യാപ്റ്റൻ ശ്രീ പ്രശാന്ത് ജെ ബി എം കോൺട്രാക്ടിങ് കമ്പനി ഡയറക്ടർ ശ്രീ സുലൈമാൻ അഷ്‌റഫിൽ നിന്നും ഏറ്റു വാങ്ങി. റണ്ണർ അപ്പിനുള്ള ഓർട്ടൺ ഖത്തർ കെയർ സ്പോൺസർ ചെയ്ത 3000 റിയാലും ട്രോഫിയും സർട്ടിഫിക്കറ്റും അക്ബർ ട്രാവൽസ് ക്യാപ്റ്റൻ ശ്രീ ലുത്താഫി ഓർട്ടൺ ഖത്തർ കെയർ ഡയറക്ടർ ശ്രീ സജീർഖാനിൽ നിന്നും ഏറ്റു വാങ്ങി വിജയകരമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കാൻ സാധിച്ചതിൽ എല്ലാവരോടുമായുള്ള നന്ദി അറിയിക്കുന്നു. ഇതിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ച വച്ച ഓരോ ടീം അംഗങ്ങൾക്കും അവർക്കു പ്രോത്സാഹനം നൽകാനായി GEMS സ്കൂളിൽ എത്തിച്ചേർന്ന ഓരോരുത്തർക്കും ടൂർണമെന്റ് കഴിയുന്നതുവരെ എല്ലാ പിന്തുണയും നൽകിയ നോർവ കുടുംബാംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. |
Winner - Doha Rocks Tuskers Runner up -Akbar Travels Man of the series -Prasanth (Doha Rocks Tuskers) Man of the match - Anoop (Doha Rocks Tuskers) Best batsman - Sulfan (norva CC) Best bowler - Rashi (Akbar Travels) Best catch - (Big Hitters) Best captain - Prasanth (Doha Rocks Tuskers) Fair play award - Haris (Arabian XI ) |